സമന്വയം പഞ്ച ദിന ക്യാമ്പ് Day 1
സമന്വയം കമ്മ്യൂണിറ്റിയിൽ ക്യാപ്പിന്റെ ഒന്നാം ദിനമായിരുന്നു ഇന്ന്. രാവിലെ കൃത്യം 8 മണിയോടുകൂടി ഞങ്ങൾ ഞങ്ങളുടെ സാധനങ്ങളുമായി കോളേജിൽ എത്തിച്ചേർന്നു.രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു തുടർന്ന് ഞങ്ങൾ എല്ലാവരും കൂടി ഘടന പരിപാടിക്കായി ഓഡിറ്റോറിയത്തെ അലങ്കരിക്കുകയും വേണ്ട സജീവനങ്ങൾ ഒരുക്കുകയും ചെയ്തു.10 മണിക്ക് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു.പ്രൊഫസർ ഡോക്ടർ ജോർജ് ഓണക്കൂർ സാറായിരുന്നു പരിപാടി നടത്തിയത്. നാലാഞ്ചിറ വാർഡ് കൗൺസിലർ ശ്രീ ജോൺസൺ ജോസഫ് ആയിരുന്നു ശ്രീ ബ്രഹ്മ നായകൻ മഹാദേവൻ സാറിന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ മിഴിവേകി പരിപാടിക്ക് സ്വാഗത പ്രസംഗം നടത്തിയത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോജു ജോൺ സാറാണ്കോ.ളേജ് യൂണിയൻ ചെയർപേഴ്സൺ കമ്മ്യൂണിറ്റി ലിവിങ് ക്യാം കോഡിനേറ്റർ ശ്രീമതി ഷൈനി ജേക്കബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ശേഷം 10 45 തന്നെ ഞങ്ങൾ കോളേജ് ബസ്സിൽ അനന്തപുരി ആശുപത്രിയിലേക്ക് പോകുകയും 11 20ന് ഹോസ്പിറ്റലിൽ എത്തിച്ചേരുകയും ചെയ്തു. തുടർന്ന് സ്വാതി എന്ന പേരിൽ അവിടെ ഒരു അവബോധം പരിപാടി ഉണ്ടായിരുന്നു.എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ എച്ച് ഡി ഡോക്ടർ ഷിബു സ്റ്റാൻലി സാറായിരുന്നു ഞങ്ങൾക്ക് ക്ലാസ് എടുത്തത്അ.ടിയന്തരഘട്ടത്തിൽ ഒരു ജീവൻ രക്ഷിക്കാൻ എന്തെല്ലാം ചെയ്യണം എന്ന് പറ്റി അദ്ദേഹം വളരെ മികച്ച രീതിയിൽ യാതൊരു തരം ബോറടിപ്പിക്കലും ഇല്ലാതെ ക്ലാസ് എടുത്തു.ഡെമോ കാണിക്കുകയും എല്ലാവരെയും കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തു.ജീവിതത്തിൽ ഉപകരിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു ക്ലാസ് തന്നെയായിരുന്നു. അത് ശേഷം നാല് 30ന് ഞങ്ങൾ അനന്തപുരി ഹോസ്പിറ്റലിൽ നിന്നും കോളേജിലേക്ക് മടങ്ങി. 5 പത്തിന് കോളേജിൽ എത്തിച്ചേർന്നു.ശേഷം ആറുമണി മുതൽ ഏഴുമണിവരെ എഡിജിപി ശ്രീജിത്ത് ഐപിഎസ് ജെൻഡർ സെൻസസ് സെൻസിറ്റിസേഷൻ എന്ന വിഷയത്തെ ആധാരമാക്കിയുള്ള വളരെ നല്ലൊരു ക്ലാസ് ഉണ്ടായിരുന്നു. തുടർന്ന് ഏഴര മുതൽ എട്ടര വരെ ആഹാരത്തിന് ശേഷം ഒന്നാം ദിവസത്തെ ക്യാമ്പിന്റെ അവലോകനം കുട്ടികൾ പങ്കുവെച്ചു തുടർന്ന് ഗിരിധീവം കൺവെൻഷൻ സെന്ററിലേക്ക് ഞങ്ങൾ തിരിച്ചു പോവുകയും ചെയ്തു. വളരെ നല്ലൊരു അനുഭവമാണ് ഇന്ന് ലഭിച്ചത്
Comments
Post a Comment