സമന്വയം പഞ്ച ദിന ക്യാമ്പ് മൂന്നാം ദിനം
ഇന്ന് സമന്വയം കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിന്റെ മൂന്നാം ദിനം ആയിരുന്നു രാവിലെ തന്നെ യോഗ പരിശീലനം ഉണ്ടായിരുന്നു 7:00 മണിക്ക് നടത്തുകയും ചെയ്തു തുടർന്ന് എട്ടുമണിക്ക് തന്നെ പ്രഭാത ഭക്ഷണം കഴിക്കുകയും ശേഷം ഈ ടൈംസ് എന്ന പേരിൽ കാര്യവട്ടത്തെ സമീപപ്രദേശങ്ങളിൽ അമ്മമാർക്ക് വിവരസാങ്കേതികവിദ്യയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിനായി പോയി. അവിടെയെത്തുകയും അവിടെ വന്നു ചേർന്നിട്ടുള്ള അമ്മമാർക്ക് ഞങ്ങൾ രണ്ടു കുട്ടികൾ വീതമുള്ള ഒരു ഗ്രൂപ്പായി തിരിഞ്ഞ് ഫോണിലെ ആവശ്യമായ കാര്യങ്ങൾ കറണ്ട് ബില്ല് വാട്ടർ ബില്ല് തുടങ്ങിയ കാര്യങ്ങൾ ഫോൺ ഉപയോഗിച്ച് എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുക എല്ലാവരും അത് വളരെ വേഗത്തിൽ പഠിച്ചെടുക്കുകയും ചെയ്തു ശേഷം 12 30ന് ഞങ്ങൾ ഉച്ച ഭക്ഷണം കഴിക്കുകയും സ്പർശം എന്ന പേരിൽ രണ്ടു മണിയോടുകൂടി ഗാന്ധിഭവനും അമ്മത്തൊട്ടിൽ നിന്നും അമ്മത്തൊട്ടിൽ എന്താണെന്നും അതിന്റെ പ്രവർത്തന രീതികൾ എന്തെല്ലാമാണെന്നും കൂടുതൽ മനസ്സിലാക്കാനായി സാധിച്ചു ശേഷം മൂന്നുമണിയോടുകൂടി മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം ഭാഗമായി തൊട്ടടുത്ത പ്രദേശത്തെ വീടുകളിൽ ഒരു സർവ്വേ നടത്തുകയുണ്ടായി എല്ലാവരും വളരെ സഹകരണത്തോടെയും സ്നേഹത്തോടെയും ആണ് പെരുമാറിയത് ശേഷം ശേഷം അഞ്ചു മുപ്പതോടുകൂടി കോളേജിൽ എത്തിച്ചേരുകയും തുടർന്ന് ക്രാഫ്റ്റ് പരിപാടികൾ ചെയ്യുന്നതിനായി സമയം ചെലവഴിക്കുകയും ചെയ്തു വൈകിട്ട് 8:30ന് എല്ലാവരും ആഹാരം കഴിക്കുകയും അന്നത്തെ ദിവസത്തിന്റെ അവലോകനം പറയുകയും ചെയ്തു ശേഷം എല്ലാവരും ഉറങ്ങുന്നതിനായി അവരവരുടെ റൂമുകളിലേക്ക് പോകുകയും ചെയ്തു
Comments
Post a Comment