സമന്വയം പഞ്ചദിന ക്യാമ്പ് നാലാം ദിവസം
സമന്വയം കമ്മ്യൂണിറ്റി ലീഗിന്റെ നാലാം ദിനമായിരുന്നു ഇന്ന് രാവിലെ കൃത്യം ആറുമണിക്ക് തന്നെ യോഗ പരിശീലനം ഉണ്ടായിരുന്നു ശേഷം ഏഴുമണിക്ക് അസംബ്ലി നടത്തുകയും ചെയ്തു തുടർന്ന് എട്ടുമണിക്ക് തന്നെ എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തതിനുശേഷം വിജ്ഞാനം എന്ന പേരിൽ ജയമാന ഇൻസ്റ്റിറ്റ്യൂട്ടിൽ കുട്ടികൾക്ക് ഗണിതം ഇംഗ്ലീഷ് എന്നീ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു അതിൽ ചിത്രം വരച്ചു കൊടുക്കുകയും ചെയ്തു ശേഷം ഉച്ചയ്ക്ക് 12 30ന് ഭക്ഷണം കഴിക്കുകയും മൂന്നുമണിക്ക് കരുത്ത് എന്ന പേരിൽ വനിതാ പോലീസിന്റെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് ക്ലാസ് നടക്കുകയും ചെയ്തു. ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യം നൽകേണ്ടുന്ന ഒരു വിഷയം തന്നെയാണിത് വളരെ നല്ല ക്ലാസ്സ് ആയിരുന്നു ശേഷം വൈകിട്ട് 5 മണിക്ക് കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാവരും തങ്ങളാൽ കഴിയുന്ന കലാപരിപാടികൾ വേദിയിൽ കാഴ്ചവച്ചു ഞങ്ങൾ ഗ്രൂപ്പായി പാട്ടു പാടുകയും ചെയ്തു ശേഷം അന്നത്തെ ദിവസത്തെ ക്യാമ്പ് അവലോകനം നടത്തിയതിനുശേഷം 8:30ന് തന്നെ എല്ലാവരും ആഹാരം കഴിക്കുകയും മുറികളിലേക്ക് മടങ്ങുകയും ചെയ്തു ഇന്ന് വളരെ സന്തോഷമുള്ള ഒരു ദിനം തന്നെയായിരുന്നു
Comments
Post a Comment